
കൊച്ചി സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് മരിച്ചത്. കനേഡിയന്‍ പൗരയായ സാവന്ന മെയ് റോയ്സ് (20) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ വിദ്യാര്‍ഥിനി.
ക്യാനഡയിലെ മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് കൂട്ടിയിടി ഉണ്ടായത്. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍സിഎംപി) അറിയിച്ചു.
കൂട്ടിയിടിക്കു പിന്നാലെ 2 വിമാനങ്ങള്‍ക്കും തീപിടിച്ച് പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് 400 മീറ്റര്‍ അകലെയുള്ള ഒരു വയലില്‍ തകര്‍ന്നുവീണു. ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഹാര്‍വ്സ് എയര്‍ പൈലറ്റ് പരിശീലന സ്കൂളിന്‍റെ സിങിള്‍ എഞ്ചിന്‍ വിമാനങ്ങളായ സെസ്ന 152, സെസ്ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിനു പിന്നാലെ സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അപകടത്തിന്‍റെ കാരണം കണ്ടെത്തുന്നതിന് കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments: